Lord Vilwadrinatha Temple situated in Thiruvilwamala is one of the ancient temples in India. The temple attracts pilgrims from all over India, every year especially during the Ekadasi Festival around February. The temple is situated in a hill from which one can obtain a fantastic view of adjoining places. The heritage of this temple is very rich. Lord Vilwadrinatha is believed to maintain peace and calm in the region of Thiruvilwamala. This is evident given the fact that mixed proportions of people from different religions, castes, etc. co-exist in harmony. Thiruvilwamala is closely located to Ottapalam (10 km distance). The place is also close to Trissur by 40 km and 35 km from Palghat.
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമക്ഷേത്രമാണു തിരുവില്വാമല ക്ഷേത്രം. ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും ക്ഷേത്രം പരശുരാമൻ നിർമിച്ചതാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടി ഭാരതപ്പുഴ ഒഴുകുന്നു. ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശ്രീരാമനും ലക്ഷ്മണനും പാൽപ്പായസവും ഹനുമാന് വടമാലയും അവിൽനിവേദ്യവുമാണ് പ്രധാന വഴിപാട്. ക്ഷേത്രത്തിനടുത്ത് ഉദ്ദേശം ഒരു മൈൽ നീളമുള്ള ക്ളിഷ്ടമായ ഒരു ഗുഹയുണ്ട്. പുനർജനി എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗുഹ വിശ്വകർമാവ്നിർമിച്ചതാണെന്നാണ് ഐതിഹ്യം. വൃശ്ചിക മാസത്തിലെ ഏകാദശി നാൾ ഈ ഗുഹ നൂഴ്ന്നു കടക്കുന്നത് പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം.
ചരിത്രം
പഴയ രേഖകളിൽ ഈ ക്ഷേത്രത്തിൻറെ പേർ തിരുമല്ലിനാഥന്റെ ക്ഷേത്രം എന്നാണ്. മല്ലിനാഥൻ ജൈനതീർത്ഥങ്കരനാണ്. ജൈനതീർത്ഥങ്കരന്മാർക്ക് പത്തി വിടർത്തിയ സർപ്പവുമായി വലിയ ബന്ധമുണ്ട്. പാർശ്വനാഥൻറെ അടയാളം പത്തി വിടർത്തിയ സർപ്പമാണ്. ലക്ഷ്മണൻ അനന്തന്റെ അവതാരമാണെന്നാണ് ഹിന്ദു വിശ്വാസം. ഇതിനടുത്ത് പാമ്പാടി എന്ന സ്ഥലമുള്ളതും നാഗബന്ധത്തിൻ സൂചനയാണ്. ഇതിൽ നിന്നും ജൈനക്ഷേത്രം ഹൈന്ദവക്ഷേത്രമാക്കി ലക്ഷ്മണ സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തി പരിഷ്കരിച്ചു എന്നു കരുതുന്നു.
ഐതിഹ്യം
മൂവേഴുവട്ടം മഹാക്ഷത്രിയരെ മുടിച്ച മഹാപാപത്തിൽ നിന്നും മുക്തി നേടാൻ വഴികാണാതെ അലയുന്ന പരശുരാമന്, പരമശിവൻ കൈലാസത്തിൽ താൻ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നൽകി അനുഗ്രഹിക്കുകയുണ്ടായി. ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ വില്വമല തണെ വിശേഷപ്പെട്ടതെന്ന് കരുതി പരശുരാമൻ ലോകാനുഗ്രഹത്തിനായി പ്രതിഷ്ഠിച്ചതാണു ശ്രീകോവിലിലെ വിഗ്രഹം എന്നാണ് ഐതീഹ്യം.
വില്വാദ്രിനാഥ ക്ഷേത്രത്തിന് അടുത്തുള്ള അത്ഭുത സിദ്ധികൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് പുനർജ്ജനി ഗുഹ. ഇതിനെ "പാപനാശിനി ഗുഹ" എന്നും പറയും. ക്ഷേത്രിൽനിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള വിൽവമലയിലലൺ പുനർജനി. വൃശ്ചികത്തിലെ ഏകാദശി ദിവസം തൊട്ടടുത്തുള്ള പാപനനശിനിയിൽ കുളിച്ച് പുനർജനിയിലൂടെ നൂണ്ട് കടന്നാൽ പാപങ്ങൾ തീർന്ന് പുതിയ ജന്മമായി എന്നാൺ വിശ്വാസം. പഴയകാലത്ത് ഗുഹയിൽ തടസമുണ്ടോ എന്നറിയാൻ നെല്ലിക്ക ഉരുട്ടുമായിരുന്നു. അതിനു ശേഷം പൂജാരിയാൺ ആദ്യം നൂളുക. ഇതിനു പിന്നിലാൺ മറ്റുള്ളവർ. ഏറ്റവും പരിചയമുള്ളവർക്കു നൂളാൻ അരമണിക്കൂറോളം വേണ്ടിവരും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആകയാൽ കമഴ്ന്നും മലർന്നും ഇരുന്നും ഞെരങ്ങിയും വേണം മുന്നേറാൻ. പുരുഷന്മാർക്കു മാത്രമേ പ്രവേശനമുള്ളു.
പ്രതിഷ്ഠകൾ
ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠകൽ ശ്രീരാമനും ലക്ഷ്മണനുമാണ്. നാലമ്പലത്തിനുള്ളിൽ ഒരേ വലിപ്പത്തിൽ അനഭിമുഖമായി രണ്ട് ചതുരശ്രീകോവിലുകളുണ്ട്. ഇവയിൽ മുമ്പിലുള്ള ശ്രീകോവിലിൽ ശ്രീരാമനും പിന്നിലുള്ള ശ്രീകോവിലിൽ ലക്ഷ്മണനും യഥാക്രമം പടിഞ്ഞാട്ടും കിഴക്കോട്ടും ദർശനമായി വാഴുന്നു. തുല്യപ്രാധാന്യമാണ് രണ്ടുപ്രതിഷ്ഠകൾക്കും. രണ്ടുപേർക്കും കൊടിമരമില്ല.
ഉപദേവത - ഹനുമാൻ, ഗണപതി, ശിവൻ, അയ്യപ്പൻ. പടിഞ്ഞാറെ നടയിലുള്ള ആലിനു നേരേയുള്ള ദിശയിലാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം എന്നാൺ നിഗമനം.
വിശേഷ ദിവസങ്ങൾ
കുംഭമാസത്തിലെ കറുത്ത ഏകാദശിയാണ് തിരുവില്വാമല ഏകാദശി. അഷ്ടമി വിളക്കു മുതൽ ഏകാദശി ഉത്സവം തുടങ്ങുകയായി.
ക്ഷേത്രഭരണം
വളരെ പണ്ട് 'പരശുദായർ' എന്നറിയപ്പെടുന്ന ഒരു വിഭാഗം നമ്പ്യാതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. 16-ാം നൂറ്റാണ്ടിൽ സാമൂതിരിയും പാലക്കാട്ടു രാജാവും 'പുറക്കോയ്മ'യായും കക്കാട്ടു നമ്പ്യാതിരി 'അകക്കോയ്മ'യായും കൊച്ചിരാജാവ് 'മേല്കോയ്മ'യായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ദേവസ്വം ബോർഡാണ്ഇപ്പോൾ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത്.
jithuravikumar.com
No comments:
Post a Comment